**************************
ഈ ചില്ലുജാലകം
മലർക്കെ തുറക്കുന്നത്
ഗോദാവരിയുടെ
അനന്തസീമയിലേക്കാണ്
നോക്കെത്താദൂരത്തിൻ
വ്യാപ്തിയുമായ്
പ്രശാന്തസുന്ദരമായ്
മഴത്തുള്ളികൾ
അവളുടെ പരപ്പിൽ
വീണുടയുന്നതിന്റെ
ഗസൽനാദം
എനിക്കിവിടെ കേൾക്കാം,
ഈ ചില്ലുജാലകത്തിനിപ്പുറം
തെങ്ങിലകളിലും
തബലവായിക്കുന്നുണ്ട്
ഇളംതുള്ളികൾ
നിന്നു ദാവണിയണിഞ്ഞ
ഗ്രാമീണപെൺകൊടിയായ്
തുടങ്ങിയതാണവൾ യാത്ര
കണ്ടും കൊണ്ടും
പേറിയുമവൾ
യൗവ്വനയുക്തയായ്
നിറമാറുമായ്
ഒഴുകുകയാണ്
ഉത്സവമാണവൾക്ക്
ഓരോ തുള്ളിയും വീഞ്ഞുപോലെയും
ചേലകൾ മാറ്റിയണിഞ്ഞ്
ആവേശത്തോടെയാണവൾ
പുണരുന്നതു, കരയെ
കുറുകെക്കെട്ടിയ പാലമവളെ അസ്വസ്ഥമാക്കാറുണ്ട്
ആമോദരായ സ്കൂൾക്കുട്ടികളെ കാണുമ്പോൾ
അവളെല്ലാം മറക്കും
സ്വയം തണുക്കും
ആ നിർവൃതിയിലലിയും
തന്നെ ഒരു സംഗീതമാണ്
ഒരനുഭൂതിയും
..............
കിനാവ്